ഉൾക്കൊള്ളലിനും സുസ്ഥിരതയ്ക്കും പ്രാധാന്യം നൽകുന്ന പുതിയ വികസന മാതൃകകൾ ലോകം സ്വീകരിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോഹന്നാസ്ബർഗിൽ ജി20 ഉച്ചകോടിയുടെ ഉദ്ഘാടനം സമ്മേളനത്തിൽ സംസാരിക്കവെയാണ് നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്. ......
സുരക്ഷാ വിഷയങ്ങളിൽ തങ്ങളുടെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ അഫ്ഗാനിൽ അധികാരമാറ്റമുണ്ടാകുമെന്ന് താലിബാന് മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ. തങ്ങളുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി തുടർന്നാൽ ഭരണമാറ്റത്തിന് തയ്യാറാകാൻ താലിബാൻ ഭരണകൂടത്തിന് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ടിടിപിക്കെതിരെ ശക്തമായ നടപടിയും ഭീകരരെ പാകിസ്ഥാനിലേക്ക് കൈമാറ്റവും ഡ്യൂറൻഡ് രേഖയിലെ സംഘർഷം നിയന്ത്രിക്കുന്നതിനുള്ള ഉറപ്പും അതിർത്തി സുരക്ഷയ്ക്കായി ബഫർ സോൺ രൂപീകരണവും സാധാരണ വ്യാപാരബന്ധങ്ങളുടെ പുനഃസ്ഥാപനവും ഉൾപ്പെട്ട വ്യവസ്ഥകളിലാണ് ഇരു രാജ്യങ്ങളും ഭിന്നത നേരിടുന്നത്. ......
സൊഹ്റാൻ മംദാനി ന്യൂയോർക്ക് നഗരത്തിന് “മികച്ച മേയറാകും” എന്ന വിശ്വാസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ്ഹൗസിലെ ഓവൽ ഓഫിസിൽ നടന്ന ഇരുവരുടെയും ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. ......
ഇന്ത്യ വികസിപ്പിച്ച തേജസ് യുദ്ധവിമാനം ദുബായിൽ തകർന്നുവീണു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടമുണ്ടായത്.......
ടെൽഅവീവ്: ഗാസയിൽ ഹമാസ് ഉപയോഗിച്ചിരുന്ന ഏറ്റവും വലിയ ഭൂഗർഭ തുരങ്ക ശൃംഖല കണ്ടെത്തി. ഇസ്രയേൽ സൈന്യത്തിലെ യാഹലോം എഞ്ചിനീയറിംഗ് യൂണിറ്റും ഷയെറ്റെറ്റ് 13 നേവൽ കമാൻഡോ സ്ക്വാഡും ചേർന്നാണ് . ......
ബ്രസീലിലെ ബെലേമിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടി (COP-30) വേദിയിൽ വൻ തീപിടിത്തം. പുക ഉയർന്നതോടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെ ആയിരത്തിലധികം പ്രതിനിധികളെ വേദിയിൽ നിന്നും മാറ്റി. പുക ശ്വസിച്ചതിനെ തുടർന്ന് ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച 13 പേർക്ക് സ്ഥലത്തുവച്ചുതന്നെ ചികിത്സ നൽകി.
ഇന്ത്യൻ പ്രതിനിധി സംഘത്തിലെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉൾപ്പെടെയുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ......
എഐ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ആശങ്കകൾക്ക് അവസാനമാകുന്നു. എൻവിഡിയ പുറത്തുവിട്ട മൂന്നാം പാദ പ്രവർത്തനഫലം ആഗോള വിപണികൾക്ക് പുതുജീവനേകി. ......
തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തം. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്.......
ഇന്ത്യയുമായി പൂർണയുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യത നിരാകരിക്കാനാകില്ലെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. ഇന്ത്യയെ ഒരിക്കലും അവഗണിക്കാൻ കഴിയില്ലെന്നും ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു. ......
വാഷിംഗ്ടൺ: അന്താരാഷ്ട്ര ധനകാര്യ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, കഴിഞ്ഞ 25 വർഷത്തിനിടെ ചൈന ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾക്ക് ഏകദേശം 2 ട്രില്യൺ ഡോളറിന്റെ (1.98 ട്രില്യൺ ഡോളർ) സാമ്പത്തിക പിന്തുണ രഹസ്യമായി നൽകിയതായി പുതിയ വിശകലനം വെളിപ്പെടുത്തുന്നു.
ഈ നിക്ഷേപങ്ങളുടെ ഏറ്റവും വലിയ ഒറ്റത്തവണ സ്വീകർത്താവായി ഉയർന്നുവന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയാണ്. ഏകദേശം 200 ബില്യൺ ആണ് അമേരിക്കയിലേക്ക് ചൈനയിൽ നിന്ന് രഹസ്യമായി ഒഴുകിയെത്തിയത്.
ഷെൽ കമ്പനികളുടെ മറവിൽ
ഈ സാമ്പത്തിക സഹായം ഔദ്യോഗിക രാജ്യങ്ങൾ തമ്മിലുള്ള വായ്പകളായോ സഹായമായോ അല്ല കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ......